Saturday, April 27, 2024
HomeNationalഇന്ത്യാ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം ഇരട്ടിയോളം വര്‍ധിച്ചതായി പ്രതിരോധ സഹമന്ത്രി

ഇന്ത്യാ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം ഇരട്ടിയോളം വര്‍ധിച്ചതായി പ്രതിരോധ സഹമന്ത്രി

ഇന്ത്യാ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കഴിഞ്ഞ വര്‍ഷം ഇരട്ടിയോളം വര്‍ധിച്ചതായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംരെ. 2016 ല്‍ 273 കടന്നുകയറ്റം മാത്രം ഉണ്ടായപ്പോള്‍ 426 കടന്നുകയറ്റമാണ് 2017 ല്‍ ഉണ്ടായതെന്നും ഭാംരെ പറഞ്ഞു.  ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയന്ത്രണ രേഖയ്ക്കടത്ത് 4000 കിലോമീറ്ററോളമാണ് ഇന്ത്യയും ചൈനയും പങ്കുവെക്കുന്നത്. ഡോക്‌ലാമില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെ 73 ദിവസത്തോളം നീണ്ട് നിന്ന യുദ്ധ സമാനമായ സാഹചര്യങ്ങള്‍ക്ക് കഴിഞ്ഞ ജൂണ്‍ സാക്ഷ്യം വഹിച്ചിരുന്നു. ശേഷം ആഗസ്ത് 28 നാണ് പ്രശ്‌നത്തിന് അയവുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments