പാ​രീ​സ് ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വന്‍ തീപിടുത്തം

fire

പാ​രീ​സ് ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വന്‍ തീപിടുത്തം. ഏ​ഴു പേ​ര്‍ മ​രി​ച്ചു. 30 പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.തീ​യ​ണ​യ്ക്കു​ന്ന​തി​നാ​യി 200 അ​ഗ്നി​ശ​മ​ന സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി. ഈ​ഫ​ല്‍ ട​വ​ര്‍, നി​ര​വ​ധി ഷോ​പ്പു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ​യാ​ല്‍ പ്ര​സി​ദ്ധ​മാ​ണ് ഈ ​തെ​രു​വ്.