Saturday, April 27, 2024
Homeപ്രാദേശികംമുണ്ടക്കയത്തു വീട്ടമ്മ ടൂത്ത് ബ്രഷ് വിഴുങ്ങി

മുണ്ടക്കയത്തു വീട്ടമ്മ ടൂത്ത് ബ്രഷ് വിഴുങ്ങി

പല്ലു തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി വീട്ടമ്മ. മുണ്ടക്കയത്താണ് സംഭവം. അഞ്ചു ദിവസം മുന്‍പായിരുന്നു പല്ലു തേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കാന്‍ ശ്രമിക്കുന്നതിനിടെ 40കാരിയായ വീട്ടമ്മ ബ്രഷ് വിഴുങ്ങിയത്. എന്നാല്‍ ബ്രഷ് വിഴുങ്ങിപ്പോയ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തൊണ്ടയില്‍ മുറിവും പഴുപ്പുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ബ്രഷ് കുടുങ്ങിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. ഡോ.എന്‍ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആമാശയത്തില്‍ നീളമുള്ള വസ്തുക്കള്‍ കുടുങ്ങിയാല്‍ അവിടെ വച്ചുതന്നെ ചെറു കഷണങ്ങളാക്കി മുറിച്ച്‌ പുറത്തെടുക്കുകയാണ് സാധാരണ ചെയ്യുക. നീളമുള്ള ബ്രഷ് ചെറുകഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടത്തിന് ഇടയാകുമെന്ന് കണ്ട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ മുഴുവനായി പുറത്തെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments