20,000 റൗണ്ട് വെടിയുണ്ടകളുമായി മാസ് ഷൂട്ടിങ്ങിനു പദ്ധതിയിട്ടയാള്‍ അറസ്റ്റില്‍

സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് യുപിഎസ് ജീവനക്കാരനെ കലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 2ന് തോമസ് ആഡ്രൂസ് എന്ന മുപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. അലക്ഷ്യമായി വാഹനം ഓടിച്ച തോമസിനെ പോലീസ് പിടികൂടിയതോടെയാണ് മാസ്സ് ഷൂട്ടിങ്ങ് പദ്ധതിയെക്കുറിച്ച് അറിവ് ലഭിച്ചത്. തുടര്‍ന്ന് സണ്ണിവെയ്!!ലില്‍ തോമസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൊലീസ് റെയ്ഡ് ചെയ്തു. അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ച ഓഫീസര്‍മാര്‍ വീടിനകത്തെ ആയുധശേഖരം കണ്ടു ഞെട്ടിപ്പോയതായി സണ്ണിവെയ്!ല്‍ പോലീസ് പറഞ്ഞു.

ആയിരക്കണക്കിനു വെടിയുണ്ട, ഹൈ കപ്പാസിറ്റി മാഗനിന്‍, അഞ്ചു ടാക്റ്റിക്കള്‍ റൈഫിള്‍, മൂന്ന് ഹാര്‍ഡ്ഗണ്‍, ബോഡി ആര്‍മര്‍, ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ബാക്ക് പാക്ക്‌സ് എന്നിവയാണ് പോലീസ് അവിടെ നിന്നും കണ്ടെടുത്തത്.

സാന്‍ഒസെയിലുള്ള സണ്ണിവെയ്ല്‍ യുപിഎസ് ഫെസിലിറ്റിയില്‍ അക്രമണം നടത്തുന്നതിനാണ് തോമസ് പദ്ധതി തയാറാക്കിയിരുന്നതെന്ന് തക്കസമയത്ത് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത് വലിയൊരു രക്തചൊരിച്ചില്‍ ഒഴിവാക്കാനായെന്നും പൊലീസ് പറഞ്ഞു.