നടിയും മോഡലുമായ രേഖ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

rekha sindhu

കന്നഡ സിനിമ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ ബെംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് മരണം. അപകടത്തില്‍ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദേശീയപാതയില്‍ പര്‍ണാംബട്ടില്‍ വച്ചാണ് അപകടമുണ്ടായത്. സിന്ധുവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അഭിഷേക് കുമാരന്‍ (22), ജയന്‍ കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപകടം ഉണ്ടായ ഉടനെ ഇവരെ തിരുപ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. നിരവധി കന്നഡ, തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള രേഖ സിന്ധു ഏതാനും ടെലിവിഷന്‍ ഷോകളില്‍ അവതാരകയുമായിട്ടുണ്ട്.