ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാംപിനു നേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു. നാലു ഭീകരരെ വധിച്ചു. ഭീകരരില്‍നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇന്നു പുലർച്ച 4.10 ഓടെ സിആർപിഎഫിന്റെ നാല്പത്തിയഞ്ചാം ബറ്റാലിയനുനേരെയാണ് ചാവേറാക്രമണം നടത്തുന്നതിന് ശ്രമിച്ചത്. ക്യാംപിനുള്ളിൽ പ്രവേശിച്ച് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരെ ക്യാംപിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപുതന്നെ സൈന്യം വധിക്കുകയായിരുന്നു. തുടർച്ചയായി വെടിവയ്പ്പും ഭീകരാക്രമണവും നടക്കുന്ന സ്ഥലമാണ് ബന്ദിപ്പോര.
കഴിഞ്ഞ വർഷം ബന്ദിപ്പോരയിലുണ്ടായ ഭീകരാക്രമണത്തിൽ ഒൻപതു ബുള്ളറ്റുകളേറ്റ് ഗുരുതരാവസ്ഥയിലായ ചേതൻ കുമാർ ചീറ്റയാണ് സിആർപിഎഫിന്റെ സുമ്പാൽ ക്യാംപ് നാല്പത്തിയഞ്ചാം ബറ്റാലിയൻ തലവൻ.