Saturday, September 14, 2024
HomeCrimeപ്രായപൂർത്തിയാകാത്ത സഹോദരികളുടെ മരണം ആത്​മഹത്യയെന്ന്​ പൊലീസ്​

പ്രായപൂർത്തിയാകാത്ത സഹോദരികളുടെ മരണം ആത്​മഹത്യയെന്ന്​ പൊലീസ്​

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരികളുടെ മരണം ആത്​മഹത്യയെന്ന്​ പൊലീസ്​ റിപ്പോർട്ട്​. പെൺകുട്ടികളുടേത്​ കൊലപാതകമെന്ന്​ തെളിയിക്കുന്ന തെളിവുകളില്ലെന്ന്​ പൊലീസ്​ മനുഷ്യാവകാശ കമീഷന്​ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരികളെ കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്​.
പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജ​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

പെൺകുട്ടികൾ ​ലൈംഗികബപീഡനത്തിന്​ ഇരയായിട്ടുള്ളതായി പോസ്​റ്റ്​ ​മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുവും അയൽവാസിയുമുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്​തിരുന്നു.

എന്നാൽ, പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ്​ പൊലീസ്​ റിപ്പോർട്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments