സുനന്ദ പുഷ്​കറിന്റെ മരണവുമായി ബന്ധപ്പെട്ട്​ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം – ശശി തരൂർ

sashi tharoor

സുനന്ദ പുഷ്​കറിന്റെ മരണവുമായി ബന്ധപ്പെട്ട്​ സമര്‍പ്പിച്ച കുറ്റപത്രം തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തി​​​ന്റെ ഭാഗമാണെന്ന്​ ശശി തരൂര്‍ എം.പി. ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണ്​. താന്‍ ഇത്രയുംകാലം കേസ​േന്വഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്​. ഇനി അത്​ തുടരുകയും ചെയ്യും.
കുറ്റപത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്​താവനയില്‍ വ്യക്തമാക്കി. കൂടാതെ ത​​​​​െന്‍റയും കുടുംബത്തി​​​​െന്‍റയും സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇ​പ്പോള്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുനന്ദയുടെ മരണത്തില്‍ വിചാരണ നേരിടണമെന്നും ജൂലൈ ഏഴിന്​ ഹാജരാവണമെന്നും ഡല്‍ഹിയിലെ പട്യാല കോടതി തരൂരിന്​ നോട്ടീസയച്ചിരുന്നു. ഇതേ തുടര്‍ന്നാണ്​ തരൂരി​​​​െന്‍റ പ്രതികരണം.