Wednesday, May 1, 2024
HomeKeralaപ്രമേഹമുള്ളവര്‍ക്ക് മരുന്ന് പിസ്ത!!!

പ്രമേഹമുള്ളവര്‍ക്ക് മരുന്ന് പിസ്ത!!!

പ്രമേഹമുള്ളവര്‍ക്ക് മരുന്ന് പിസ്ത!!! പിസ്തയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാത്സ്യം, അയോണ്‍, സിങ് എന്നിവ പിസ്തയില്‍ ധാരാളമായി അടങ്ങിരിക്കുന്നു. പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് പിസ്ത.

ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ജോണ്‍ സെബേറ്റാ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത സഹായിക്കുമെന്നാണ്. പിസ്തയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നു. അതിനാല്‍ പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നുമാണ് ഡോ. ജോണ്‍ സെബേറ്റാ പറയുന്നത്.

മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിര്‍ത്താനും പിസ്ത കഴിക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ എ, ബി 6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments