ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അൻസാരിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ഉജ്ജ്വല ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപ്പിച്ചത്. സാധുവായ 760 വോട്ടിൽ വെങ്കയ്യ നായിഡു 516 വോട്ടു (68%) നേടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 (32%) വോട്ടുകളാണ് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി. രാവിലെ പത്തുമുതൽ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 785 എംപിമാരിൽ 771 പേർ വോട്ടു ചെയ്തു. 14 എംപിമാർ വോട്ടു ചെയ്യാനെത്തിയില്ല. ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുത്തത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. രാജ്യസഭാ അധ്യക്ഷൻ കൂടിയാണ് ഉപരാഷ്ട്രപതി.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
RELATED ARTICLES