Wednesday, May 1, 2024
HomeNationalഏകീകൃത സിവില്‍കോഡും, രാമക്ഷേത്ര നിർമ്മാണവും ബിജെപിയുടെ അടുത്ത അജണ്ടയെന്ന് നിരീക്ഷകർ

ഏകീകൃത സിവില്‍കോഡും, രാമക്ഷേത്ര നിർമ്മാണവും ബിജെപിയുടെ അടുത്ത അജണ്ടയെന്ന് നിരീക്ഷകർ

സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.വലിയ ഭൂരിപക്ഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മുതല്‍ തങ്ങളുടെ അടിസ്ഥാന മുദ്രവാക്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി. ഇതിന് പ്രധാനതടസമായി നിന്നത് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. എന്നാല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും, ടിഡിപിയെ പിളര്‍ത്തിയും ഒക്കെ ഭൂരിപക്ഷം രാജ്യസഭയിലും ബിജെപില്‍ മേല്‍ക്കൈ നേടിയെടുത്തു. ഇതിന്‍റെ ഫലമായി മുത്തലാഖ് അടക്കമുള്ള ബില്ലുകള്‍ രാജ്യസഭ കടന്നു.ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത്, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയവ ഉടൻ തന്നെ ബിജെപി നടപ്പാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments