അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഒരു യുവതി ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല അധികൃതരെ കുഴക്കിയത്. വിമാനത്താവളത്തില്‍ വെച്ച് മുന്നില്‍ കാണുന്നവരെയൊക്കെ ചീത്ത വിളിച്ച് യാത്രക്കാരോട് തട്ടികയറിയ യുവതിയെ അവസാനം പൊലീസ് വന്നാണ് തൂക്കിയെടുത്ത് കൊണ്ട് പോയത്. ഇംഗ്ലണ്ടിലെ അലികാന്‍തേ വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂകാസ്റ്റില്‍ നിന്നും അലികാന്‍തേയിലേക്കുള്ള റെയ്‌നര്‍ വിമാനത്തില്‍ എയര്‍പോര്‍ട്ടിലിറങ്ങിയതായിരുന്നു യുവതി. മദ്യപിച്ച് വിമാനത്തിന്റെയുള്ളില്‍ നിന്നും നേരത്തെ തന്നെ യുവതി കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. മറ്റ് സഹയാത്രക്കാരെ ചീത്ത വിളിക്കുകയും ഒരു യാത്രക്കാരനെ മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതിക്കെതിരെ മറ്റുള്ളവര്‍ എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടു. തുടര്‍ നടപടിയായി എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമാനത്താവളത്തിന് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. ഇത് യുവതിയേ കൂടുതല്‍ അസ്വസ്ഥയാക്കി. ബാഗേജ് എടുക്കേണ്ട സ്ഥലത്ത് എത്തിയപ്പോഴാണ് തനിക്കെതിരെ പരാതി നല്‍കിയ ഒരു സഹയാത്രക്കാരിയെ യുവതി കണ്ടത്. കണ്ട പാടെ യുവതി സഹയാത്രക്കാരിയെ ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ ചെറുപ്പക്കാരിയായ സഹയാത്രികയും വിട്ട് കൊടുത്തില്ല. ഇരുവരും കൂടി വിമാനത്താവളത്തില്‍ പൊരിഞ്ഞ തല്ല് നടത്തി. അവസാനം മറ്റ് യാത്രക്കാരും വിമാനത്താവള സുരക്ഷ അധികൃതരും ചേര്‍ന്നാണ് മദ്യപാനിയായ യുവതിയെ രക്ഷപ്പെടുത്തിയത്. എന്നിട്ടും കലി അടങ്ങാതെ ചെറുപ്പക്കാരിക്ക് നേരെ അസഭ്യ വര്‍ഷം നടത്തുന്ന യുവതിയെ വീഡിയോയില്‍ കാണാം.
മദ്യപിച്ച യുവതി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു
RELATED ARTICLES