Sunday, September 15, 2024
HomeKeralaവിമാനം നെടുമ്പാശേരിയില്‍ ഓടയിലേക്ക് തെന്നിമാറി

വിമാനം നെടുമ്പാശേരിയില്‍ ഓടയിലേക്ക് തെന്നിമാറി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ട്രാക്കില്‍ നിന്ന് തെന്നിമാറി. അബുദാബിയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനമാണ് ലാന്‍ഡിങ്ങിന് ശേഷം പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോള്‍ അപകടത്തില്‍പെട്ടത്. ട്രാക്കില്‍ നിന്ന് സമീപത്തെ ഓടയിലേക്കാണ് തെന്നിമാറിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.40 ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാര്‍ അടക്കം എല്ലാവരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയെ തുടര്‍ന്ന് വൈകിയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ട്രാക്കില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന്റെ മുന്നിലെ ടയറുകള്‍ ഓടയില്‍ പതിച്ചു. പ്രത്യേക ഗോവണി എത്തിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപകട സമയത്ത് വലിയ കുലുക്കം അനുഭവപ്പെട്ടെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ അധികൃതര്‍ രംഗത്തെത്തി. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് വഴിവെച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം തുടങ്ങി. വിമാന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം വിമാനം മാറ്റും. യാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍ എത്തിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. രാവിലെ പത്തോടെ മാത്രമെ വിമാനം ഇവിടെനിന്ന് നീക്കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments