Friday, October 11, 2024
HomeKerala10 ദിവസം കൊണ്ട് 489 കോടി രൂപയുടെ മദ്യം കേരളീയർ കുടിച്ചു

10 ദിവസം കൊണ്ട് 489 കോടി രൂപയുടെ മദ്യം കേരളീയർ കുടിച്ചു

ഇത്തവണ 10 ദിവസം കൊണ്ട് 489 കോടി രൂപയുടെ മദ്യം കേരളീയർ കുടിച്ചു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസത്തെ മദ്യവില്‍പന 489 കോടി രൂപയാണ്. കഴിഞ്ഞ തവണ 456 കോടിയുടെ മദ്യമാണ് ഇതേകാലയളവില്‍ വിറ്റഴിച്ചത്. കേരളത്തില്‍ തിരുവോണ ദിനത്തില്‍ മാത്രം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 48.42 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേസമയം 45 കോടിയുടെ വില്‍പനയാണ് നടന്നത്.

ഈ വര്‍ഷം ഉത്രാടം വരെയുള്ള എട്ടു ദിവസത്തില്‍ 440.61 കോടിയുടെ വിറ്റുവരവാണ് മദ്യത്തില്‍ നിന്ന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 411 കോടിയായിരുന്നു. ഉത്രാട ദിനത്തില്‍ മാത്രം സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്!ലെറ്റുകള്‍ വഴി ആകെ 71.7 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടിയുടെ വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments