Friday, May 3, 2024
HomeNational2 ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ ധനമന്ത്രാലയം മരവിപ്പിച്ചു

2 ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ ധനമന്ത്രാലയം മരവിപ്പിച്ചു

ചെറുതും വലുതുമായ ഇന്ത്യയിലെ 2 ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ ധനമന്ത്രാലയം മരവിപ്പിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാത്തതും കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ കമ്പിനികളെയാണ് വെട്ടിമാറ്റിയത്. അനധികൃത ഇടപാടുകളും നികുതി വെട്ടിപ്പും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ ഇതിന്റെ ഉടമകള്‍ക്ക് ഇനി ഈ അക്കൗണ്ടുകളിലൂടെ ബാങ്ക് ഇടുപാടുകള്‍ നടത്താന്‍ കഴിയില്ല. നടത്തേണ്ടതുണ്ടെങ്കില്‍ ഈ അക്കൗണ്ടുകള്‍ നിയമപരമാണെന്ന് തെളിയിക്കേണ്ടതായി വരും. രേഖകള്‍ ഹാജരാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാകുന്നത് വരെയാണ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കുള്ളത്. കമ്പനികള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. 2.09,032 കമ്പനികളെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്‌

RELATED ARTICLES
- Advertisment -

Most Popular

Recent Comments