അഭിനേത്രി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് മുഖ്യ പങ്കുണ്ടെന്ന് രഹസ്യ മൊഴി

dileep

അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതില്‍ നടന്‍ ദിലീപിന് മുഖ്യ പങ്കുണ്ടെന്ന് നിർണായകമായ രഹസ്യ മൊഴി. ഏഴാം പ്രതി ചാര്‍ളിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്. നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞതായാണ് ചാര്‍ളി വ്യക്തമാക്കുന്നത്. ഈ രഹസ്യമൊഴിയോടെ, ചാര്‍ളിയെ കേസില്‍ മാപ്പ് സാക്ഷിയാക്കും. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ വിവരം തന്നോട് പറഞ്ഞതെന്നും ചാര്‍ളി നല്‍കിയ രഹസ്യമൊഴിയിൽ തെളിവുണ്ട്.