ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ജഡേജയ്ക്കു കന്നി സെഞ്ചുറി

jadeja

പതിനെട്ടുകാരന്‍ പൃത്വി ഷായ്ക്കും നായകന്‍ കോഹ്ലിക്കും പിന്നാലെ ഓള്‍ റൗണ്ടര്‍ ജഡേജയും സെഞ്ചുറി തികച്ചതോടെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ജഡേജയും സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 649 എന്ന നിലയില്‍ ഇന്ത്യ ബാറ്റിംഗ് ഡിക്ലയര്‍ ചെയ്തു.മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് തുടക്കത്തിലെ തകര്‍ച്ച നേരിടുകയാണ്. 94 റണ്‍സ് എടുക്കുന്നതിനിടെ ആറ് പേരെ നഷ്ടമായി. ഷമ്മി രണ്ടും അശിന്‍ ഓരു വിക്കറ്റും നേടി. 132 പന്തില്‍നിന്ന് അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സറും ഉള്‍പ്പെടെയായിരുന്നു ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ചുറി.കോഹ്ലിയുടെ 24ാം ടെസ്റ്റ് സെഞ്ചുറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. ആദ്യ ദിനം പൃഥ്വി ഷായ്ക്കു പുറമേ ചേതേശ്വര്‍ പുജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.