Friday, April 26, 2024
HomeKeralaമരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയെന്ന് റിപ്പോർട്ട്

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയെന്ന് റിപ്പോർട്ട്

മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയാകുമെന്ന് എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ പാര്‍ട്ണര്‍ ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. സ്ഫോടനം മൂലം ഫ്ലാറ്റുകള്‍ക്ക് പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹംപറഞ്ഞു.

നിയന്ത്രിത സ്ഫോടനം നടത്തുമ്പോള്‍ ഫ്ലാറ്റുകള്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ നിലംപതിക്കുമെന്നാണ് ഉല്‍ക്കര്‍ഷ് മേത്ത പറയുന്നത്. ഫ്ലാറ്റുകള്‍ തകരുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള കരാര്‍ എഡിഫൈസ് കമ്പനിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, മരടില്‍ സഹായം ലഭിക്കേണ്ട ഫ്ലാറ്റുടമകളുടെ പട്ടിക ഇന്ന് സര്‍ക്കാരിന് കൈമാറും. യഥാര്‍ത്ഥ ഉടമകളുടെ പേരുകള്‍ മാത്രമാണ് പട്ടികയിലുണ്ടാകുക. ഫ്ലാറ്റുകള്‍ സ്വന്തം പേരില്‍ അല്ലാത്തവര്‍ക്കുള്ള നഷ്ടപരിഹാരം എങ്ങനെ നല്‍കണം എന്നതില്‍ തീരുമാനം സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് വിടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments