കോന്നി നിയമസഭാ ഉപതെരത്തെടുപ്പിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് പരിശോധന ശക്തമാക്കി

excise department

കോന്നി നിയമസഭാ ഉപതെരത്തെടുപ്പിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് പരിശോധന ശക്തമാക്കി. പെരുമാറ്റചട്ടം നിലവില്‍ വന്നതിനു ശേഷം മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആറു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

8.2 ലിറ്റര്‍ വിദേശമദ്യവും 95 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്ത് പുകവലിച്ചതിന് 12 പെറ്റികേസുകളിലായി 2,400 രൂപ പിഴ ഈടാക്കി.

എക്സൈസ് വിഭാഗം വനം വകുപ്പിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം തണ്ണിത്തോട്, കൊക്കോത്തോട് ഭാഗങ്ങളിലും പരിശോധന നടത്തി.

വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളുമായി സഹകരിച്ച്‌ പരിശോധന ശക്തമാക്കുമെന്ന് പത്തനംതിട്ട എക്സൈസ് ഡെപ്യുട്ടി കമ്മീഷ്ണര്‍ എന്‍.കെ മോഹന്‍കുമാര്‍ അറിയിച്ചു.