Monday, October 14, 2024
HomeSportsവസിം അക്രമിന്റെ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡും മറികടന്ന് രോഹിത്

വസിം അക്രമിന്റെ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡും മറികടന്ന് രോഹിത്

ഹിറ്റ്മാന്‍ രോഹിത് ഷര്‍മ്മ ഇന്ന് സെഞ്ച്വറി അടിച്ചു കൂട്ടിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വലിയ റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായാണ് രോഹിത് ഇന്ന് മാറിയത്. ഇന്ന് രണ്ടാം ഇന്നിങ്ങ്സില്‍ ഏഴു സിക്സറുകളാണ് രോഹിത് അടിച്ചു കൂട്ടിയത്. അതോടെ ഈ ടെസ്റ്റില്‍ മൊത്തമായി രോഹിതിന് 13 സിക്സുകളായി. ദീര്‍ഘകാലമായി പാകിസ്താന്‍ താരം വസീം അക്രം സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

1996ല്‍ സിംബാബ്‌വെക്ക് എതിരായ മത്സരത്തില്‍ വാസിം അക്രം 12 സിക്സുകള്‍ അടിച്ചിരുന്നു. അതായിരുന്നു ഇതുവരെ ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ സിക്സിനുള്ള റെക്കോര്‍ഡ്. ഇന്ന് സെഞ്ച്വറി നേടിയതോടെ ഓപണറായ അരങ്ങേറ്റത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ താരമായും രോഹിത് മാറി. രണ്ടാം ഇന്നിങ്സില്‍ 149 പന്തില്‍ 127 റണ്‍സ് എടുത്താണ് രോഹിത് പുറത്തായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments