ടുജി സ്പെക്ട്രം അഴിമതി കേസിൽ ഡിസംബർ 21ന് കോടതി വിധി പറയും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറയുക. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി ഈ മാസം 21ന് പറയുമെന്ന് കോടതി അറിയിച്ചത്.
2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക കേസുകളാണ് സിബിഐ സ്പെഷൽ ജഡ്ജി ഒ.പി.സൈനി കേൾക്കുന്നത്. ഒന്ന് സിബിഐ അന്വേഷിച്ച കേസും രണ്ടാമത്തേത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമാണ് അന്വേഷിച്ചത്.
മുൻ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി തുടങ്ങിയ പ്രമുഖരാണ് കേസിൽ പ്രതിപട്ടികയിൽ ഉള്ളത്. കഴിഞ്ഞ ഏപ്രിൽ 26ന് വിചാരണ പൂർത്തിയായ കേസിലാണ് 21ന് വിധി വരുന്നത്. പ്രതികളെല്ലാം ജാമ്യം നേടി പുറത്താണ്. തങ്ങൾക്കെതിരായ കുറ്റങ്ങളെല്ലാം വിചാരണ വേളയിൽ പ്രതികൾ നിഷേധിച്ചിരുന്നു.