Friday, April 26, 2024
HomeNationalമുല്ലപ്പെരിയാര്‍; ത​മി​ഴ്​​നാ​ട്​ കേന്ദ്രത്തിനെതിരെ സു​പ്രീം​കോ​ട​തി​യി​ല്‍

മുല്ലപ്പെരിയാര്‍; ത​മി​ഴ്​​നാ​ട്​ കേന്ദ്രത്തിനെതിരെ സു​പ്രീം​കോ​ട​തി​യി​ല്‍

വിവാദങ്ങൾ വിട്ടൊഴിയാതെ മുല്ലപ്പെരിയാര്‍. മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെട്ടിനായുള്ള ​ പ​ഠ​നത്തിന്​ കേ​ര​ള​ത്തി​ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കിയിരുന്നു.അതിനെതിരെ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കേ​സ്​ ഫ​യ​ല്‍ ചെ​യ്​​തു. കേ​ന്ദ്ര തീ​രു​മാ​നം സു​പ്രീം​കോ​ട​തി വി​ധി​ക്ക്​ എ​തി​രാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണി​ത്. 2014ല്‍ ​ഇ​രു സം​സ്​​ഥാ​ന​ങ്ങ​ളും സ​മ​വാ​യ​ത്തി​ലെ​ത്തി​യാ​ല്‍ മാ​ത്ര​മേ പു​തി​യ ഡാം ​നി​ര്‍​മി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സെ​പ്​​റ്റം​ബ​റി​ലാ​ണ്​ എ​ക്​​സ്​​പേ​ര്‍​ട്ട്​ അ​പ്രൈ​സ​ല്‍ ക​മ്മി​റ്റി (ഇ.​എ.​സി) ഫോ​ര്‍ റി​വ​ര്‍​വാ​ലി ആ​ന്‍​ഡ്​ ഹൈ​ഡ്രോ പ്രൊ​ജ​ക്​​റ്റ്​​സ്​ കേ​ര​ള​വും ത​മി​ഴ്​​നാ​ടും സ​മ​വാ​യ​ത്തി​ലെ​ത്തു​ന്ന​ത്​ ഉ​ള്‍​പ്പെ​ടെ ഏ​ഴ്​ നി​ബ​ന്ധ​ന​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി​യ​ത്. നി​ല​വി​ലു​ള്ള ഡാ​മി​ന്റെ താ​ഴെ​യാ​യി 366 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ണ​ക്കെ​ട്ട്​ നി​ര്‍​മി​ക്കാ​നാ​ണ്​ പ​ദ്ധ​തി. കേ​ര​ള സ​ര്‍​ക്കാ​ര്‍ ത​മി​ഴ്​​നാ​ടി​നോ​ട്​ ഒ​രു​വി​ധ കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ്​ സാ​ധ്യ​ത​പ​ഠ​ന​ത്തി​ന്​ അ​നു​മ​തി തേ​ടി​യ​തെ​ന്നും ഹ​ര​ജി​യി​ല്‍ ആരോപിക്കുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments