മോട്ടോർ വാഹന രംഗത്തു കേന്ദ്രസർക്കാരും ദേശീയ ഹരിത ട്രൈബൂണലും സംസ്ഥാന സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അപ്രായോഗിക നിയമങ്ങൾക്കെതിരേ നാളെ ചരക്കു വാഹനങ്ങൾ സർവീസ് നിർത്തിവച്ച് ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
15 വർഷം പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസ് നിരക്കുകൾ അശാസ്ത്രീയമായി മുൻകാല പ്രാബല്യത്തോടെ കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണക്കന്പനികൾക്ക് നൽകിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക. ബസ്, ഓട്ടോ, ടാക്സി എന്നിവയ്ക്കു ഫെയർസ്റ്റേജ് നിശ്ചയിക്കുന്നതുപോലെ ചരക്കുവാഹനങ്ങൾക്കു കിലോമീറ്റർ അടിസ്ഥാനത്തിൽ ലോറി വാടക നിശ്ചയിക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ അടിയന്തരമായി കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്.