40 വര്‍ഷത്തെ പൊതുജീവിതത്തെ കണ്ണടയുടെ പേരില്‍ അളക്കരുതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെ കണ്ണട വിവാദത്തെച്ചൊല്ലിയുണ്ടായ പ്രതികരണങ്ങള്‍ ക്രൂരമെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു . തനിക്കെതിരെയുണ്ടാകുന്ന വിമർശനങ്ങൾ അനുഭവപാഠമായി ഉൾക്കൊള്ളുമെന്നും സ്പീക്കർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. സ്പീക്കറുടെ ഓഫീസ് ചെലവുകളില്‍ ഇന്‍റേണല്‍ ഓഡിറ്റിംഗ് നടത്തും. ചികിത്സാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഡോക്ടര്‍മാരുടെ പാനലിനും നിരദേശം നല്‍കും. സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖയിലൂടെ വ്യക്തമായിരുന്നു. മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 425594 രൂപയാണ് സ്പീക്കര്‍ 05.10.2016 മുതല്‍ 19.01.2018 വരെയുള്ള കാലയളവില്‍ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇത്രയും വില കൂടിയ ലെന്സുള്ള കണ്ണട വാങ്ങിയെതെന്നാണ് വിഷയത്തിൽ സ്‌പീക്കറുടെ പ്രതികരണം. വിവാദത്തിൽ നേരത്തെ സ്പീക്കർക്ക് പിന്തുണയുമായി റവന്യു മന്ത്രിയും കൃഷിമന്ത്രിയും രംഗത്ത് വന്നിരുന്നു.
40 വര്‍ഷത്തെ പൊതുജീവിതത്തെ കണ്ണടയുടെ പേരില്‍ അളക്കരുത്- സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
RELATED ARTICLES