Wednesday, May 1, 2024
HomeNationalകടിച്ച പാമ്പിനെ ചവച്ചരച്ച കര്‍ഷകൻ മരിച്ചു

കടിച്ച പാമ്പിനെ ചവച്ചരച്ച കര്‍ഷകൻ മരിച്ചു

കടിച്ച പാമ്പിനെ ചവച്ചരച്ച കര്‍ഷകൻ മരിച്ചു . ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടയിലാണ് എഴുപതുകാരനെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാള്‍ പാമ്പിനെ ചവച്ചരച്ചു. എല്ലാം കണ്ടു കൊണ്ട് ഇയാളുടെ അടുത്ത ബന്ധുക്കളിലൊരാള്‍ സമീപത്തു തന്നെ നില്‍പുണ്ടായിരുന്നു. ഇദ്ദേഹമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പര്‍വത് ഗാലാ ബാരിയാ എന്ന കര്‍ഷകനാണ് മരിച്ചത്.ചത്ത പാമ്പിന്‍റെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു. 3 ആശുപത്രികളിലായി മാറിമാറി എത്തിച്ചെങ്കിലും ശരിയായ ചികിത്സ ലഭിക്കാതെ ആണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments