Friday, December 6, 2024
HomeNationalഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്

ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങി ആര്‍.എസ്.എസ്. ആര്‍.എസ്.എസിന് കീഴിലുള്ള മഥുര ദീന്‍ദയാല്‍ ദാം ലാബോറട്ടറിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്. ചാണകത്തില്‍ നിന്നും സോപ്പ്, ഫെയ്‌സ്പാക്ക്, ഗോമൂത്രത്തില്‍ നിന്നും ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ആര്‍.എസ്.എസ് വില്‍ക്കാനൊരുങ്ങുന്നത്.

ഇവയ്ക്ക് പുറമെ മോഡി-യോഗി സിഗ്‌നേച്ചറുള്ള കുര്‍ത്തകളും ആര്‍.എസ്.എസ് വിപണിയിലെത്തിക്കും. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്ന് ദീന്‍ദയാല്‍ ദാം ലാബ് ഡെപ്യുട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു. പ്രമേഹത്തിനും ക്യാന്‍സറിനുമുള്ള മരുന്നുകള്‍ക്ക് പുറമെ തിമിരത്തിനുള്ള മരുന്ന്, ടൂത്ത് പേസ്റ്റ്, സാമ്പ്രാണിത്തിരി, ശ്വാസകോശ അണുബാധയ്ക്കുള്ള മരുന്ന് തുടങ്ങിയവയുമുണ്ട്.

പൂര്‍ണമായും ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മനീഷ് ഗുപ്ത പറഞ്ഞു. രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല. ലാബോറട്ടറിയോട് അനുബന്ധിച്ച് 50 പശുക്കളെ വളര്‍ത്തുന്നുണ്ട്. ആവശ്യത്തിന് അനുസരിച്ച് അവയുടെ മൂത്രവും ചാണകവും ശേഖരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആര്‍.എസ്.എസ് ക്യാംപുകളിലും പ്രദേശവാസികള്‍ക്കിടയിലും ധാരാളം ആവശ്യക്കാരുണ്ടെന്ന് ദീന്‍ദയാല്‍ ദാം ലാബ് ഡയറക്ടര്‍ രാജേന്ദ്ര പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments