ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന(ഇസ്രോ)യുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനം(ജിഎസ്എൽവി) എംകെ3 പതിപ്പ് വിജയകരമായി വിക്ഷേപിച്ചു. വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ സ്വയംപര്യാപ്തത കൈവ രിക്കാനുള്ള ഇന്ത്യയുടെ പരിശ്രമമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷ ണമായിരുന്നു ഇന്ന് നടന്നത്.
വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നായിരുന്നു വിക്ഷേപണം. 3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാർത്താവി നിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണസാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയോൺ ബാറ്ററിയും മാര്‍ക്ക് 3 ബഹിരാകാശത്തെത്തിച്ചു.
മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. മൂന്നുഘട്ടങ്ങളുള്ള ജിഎസ്എൽവിയുടെ ആദ്യരണ്ട് ഘട്ടങ്ങളും പലതവണ പരീക്ഷിച്ചു വിജയിപ്പിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ മൂന്നാം ഘട്ടമായിരുന്നു വെല്ലുവിളി നിറഞ്ഞത്. എന്നാൽ ആശങ്കകേളുമില്ലാതെ ഇന്ത്യയുടെ ബഹിരാകാശ വാഹനം വിജയത്തിലേക്ക് പറന്നുകയറി.
എംകെ3യുടെ ഈ വിക്ഷേപണം വിജയിച്ചതോടെ ഇന്ത്യക്ക് ഇടത്തരം വാർത്താവിനിമയ ഉപഗ്രഹങ്ങൾ 36000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപ ഥത്തിൽ എത്തിക്കാം. കൂടുതൽ വിലയ ഉപഗ്രഹങ്ങളെ (പത്ത് ടൺ വരെ ഭാരം) 800 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭൂഭ്രമണപഥത്തിലും എത്തിക്കാം.
1980-കളിൽ തദ്ദേശീയ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാതെ റഷ്യയിൽനിന്നു വാങ്ങാൻ തീരുമാനിച്ചതാണ് റോക്കറ്റ് വികസനം വൈകിപ്പിച്ചത്. മിസൈൽ ടെക്നോളജി കൺട്രോൾ റെഷീം (എംടിസിആർ) കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കാത്തതിനാൽ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറുന്നത് വി ലക്കിലായി. രണ്ടു ദശകത്തിനു ശേഷമാണ് വിലക്ക് നീങ്ങിയത്. ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും ഇന്ധനമായുള്ള ഒരു ക്രയോജനിക് എൻജിന്റെ ആദ്യത്തെ യഥാർഥ വിക്ഷേപണ പരീക്ഷണമാണിത്. 25 വർഷമെടുത്തു ഈ ഘട്ടം വികസിപ്പിച്ചെടുക്കാൻ.