യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യരെയും ചോദ്യം ചെയ്തു. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ച് എഡിജിപി സന്ധ്യ നേരിട്ടാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്.
ദിലീപിനെ വിളിപ്പിക്കും മുന്‍പ് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറി. മഞ്ജുവിന്റെ സുഹൃത്ത് പുഷ് ശ്രീകുമാറിനെയും ഉടന്‍ ചോദ്യം ചെയ്യും.