Saturday, April 27, 2024
HomeInternationalഇന്ത്യ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് റിപ്പോർട്ട്

ഇന്ത്യ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് റിപ്പോർട്ട്

ഇന്ത്യ തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട് .ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രമാണ് സി ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്.ദാവൂദിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജാബിര്‍ മോട്ടിവാലയുമായി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷമായി ഒളിവിലാണ് ദാവൂദ്.ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്.ഡി കമ്ബനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്. ദാവൂദ് രോഗബാധിതനാണെന്നും കാല്‍ മുട്ടിന് കഠിനമായ വേദനയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ ചിത്രത്തില്‍ ദാവൂദിനെ പൂര്‍ണ ആരോഗ്യവാനായാണ് കാണുന്നത്.

കറാച്ചിയില്‍ ദാവൂദിന്റെ ക്ലിഫ്ടണ്‍ വീടിനു തൊട്ടടുത്താണു ജാബിറും താമസിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത് . കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകള്‍ എഫ്ബിഐചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു.

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ജാബിര്‍ വെളിപ്പെടുത്തിയെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ജാബിറിനെ അമേരിക്കയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ രംഗത്തെത്തിയിരുന്നു.

ദാവൂദ് പാകിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.ദാവൂദിന്റെ ചിത്രം പുറത്തു വന്നതിലൂടെ പാകിസ്ഥാന്റെ വാദം പൊളിയുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments