ഡാന്‍സ് ക്ലബില്‍ പൊലീസ് റെയ്ഡ് ; 17 പെണ്‍കുട്ടികൾ അറസ്റ്റിൽ

raid

ഡാന്‍സ് ക്ലബില്‍ പൊലീസ് ഇന്നലെ നടത്തിയ റെയ്ഡില്‍ 17 പെണ്‍കുട്ടികളേയും 70 പുരുഷന്‍മാരേയും അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഡാൻസ് ക്ലബ്ബിലാണ് റെയ്ഡ് നടന്നത്. മഹാരാഷ്ട്ര പോലീസും ലഹരി വിരുദ്ധ സ്‌ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മുംബൈയിയിലെ നിശാ ക്ലബുകള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായും അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ വേദിയാകുന്നതായും പൊലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. മുംബൈ നഗരത്തിനോട് ചേര്‍ന്ന കാര്‍ണ്ണിവല്‍ ഹോട്ടലില്‍ നടന്ന റെയ്ഡിലാണ് പൊലീസ് 17 പെണ്‍കുട്ടികളേയും 70 പുരുഷന്‍മാരേയും അറസ്റ്റ് ചെയ്തത്. ഹോട്ടലിന്റെ ഉള്ളില്‍ വളരെ രഹസ്യമായാണ് നിശാ ക്ലബ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. അടുത്തിടെ നഗരത്തില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിച്ചതോടെയാണ് പോലീസ് ഇത്തരത്തിലുള്ള റെയ്ഡുകള്‍ ശക്തമാക്കിയത്.