പട്ടി മനുഷ്യരെ കടിക്കുന്ന വാർത്തകൾ സർവസാധാരണമാണ് എന്നാൽ മനുഷ്യർ പട്ടിയെ കടിച്ചാലോ… കാനഡയിലെ ടൊറന്റോവില്‍ ട്രെയിനില്‍ വെച്ചാണ് സംഭവം. ഒരു യുവതി പട്ടിയെ കടിച്ചു! അവർ പട്ടിയെ കടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുവതി സ്വന്തം പട്ടിയെ കടിച്ചു. പട്ടി ചിണുങ്ങി കരയുമ്പോള്‍ സ്ത്രീ പട്ടിയെ എടുത്ത് കുലുക്കുകയും അതിന്റെ ചെവിയില്‍ തല്ലുകയും ചെയ്യുന്നുണ്ട്.വീണ്ടും യുവതി പട്ടിയെ കടിച്ചു. ഈ കാഴ്ച കണ്ട ട്രെയിനിലെ സഹയാത്രക്കാർ അസ്വസ്ഥരായി. അവര്‍ യുവതിയെ വഴക്കു പറഞ്ഞതോടെ യുവതി രോക്ഷാകുലയായി ബഹളം കൂട്ടി. തുടർന്ന് ട്രെയിന്‍ അധികൃതര്‍ എത്തി യുവതിയെ കൂട്ടിക്കൊണ്ട് പുറത്തിറങ്ങി. യുവതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
യുവതി പട്ടിയെ കടിച്ചു
RELATED ARTICLES