Wednesday, December 11, 2024
HomeNationalഅധ്യാപിക മുറിയില്‍ പൂട്ടിയിട്ട കുട്ടിയുടെ തല വാതിലിനിടയിൽ കുടുങ്ങി കിടന്നത് 2 മണിക്കൂർ

അധ്യാപിക മുറിയില്‍ പൂട്ടിയിട്ട കുട്ടിയുടെ തല വാതിലിനിടയിൽ കുടുങ്ങി കിടന്നത് 2 മണിക്കൂർ

ക്ലാസ്സില്‍ വികൃതി കാണിച്ചതിന് അധ്യാപിക മുറിയില്‍ പൂട്ടിയിട്ട കുട്ടിയുടെ തല വാതിലിനിടയിൽ കുടുങ്ങി അബോധവസ്ഥയിൽ കിടന്നത് 2 മണിക്കൂറോളം.ആഗ്രയിലെ ദോബായി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. 1 മണിക്ക് സ്‌കൂള്‍ അടച്ചെങ്കിലും അധ്യാപിക വിദ്യാര്‍ത്ഥിയെ മുറിയില്‍ പൂട്ടിയിട്ട കാര്യം മറന്നു പോയി. പരിഭ്രാന്തയായ കുട്ടി ആദ്യം കുറെ നിലവിളിച്ചെങ്കിലും സ്‌കൂളില്‍ ആരുമുണ്ടായിരുന്നില്ല.തൂടര്‍ന്ന് അടഞ്ഞ വാതിലുകള്‍ക്ക് ഇടയില്‍ കൂടി കുട്ടി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വാതിലുകള്‍ക്ക് ഇടയില്‍ തല കുടുങ്ങിയത്. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് എത്തി സ്‌കൂള്‍ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. മറ്റു വഴിയില്ലാതായപ്പോള്‍ വാതിലിന്റെ പൂട്ട് പൊളിച്ചാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പുറത്തെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെയും കാരണക്കാരിയായ അധ്യാപികയേയും വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടി സുഖം പ്രാപിച്ച് വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments