മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. സുപ്രീംകോടതി അനുവദിച്ച ജാമ്യത്തെത്തുടര്‍ന്നാണ് ബംഗലൂരുവില്‍ നിന്ന് മഅ്ദനി നാട്ടിലെത്തിയത്. 3.25ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം പ്രത്യേക വാഹനത്തില്‍ അന്‍വാര്‍ശേരിയിലേക്ക് പോയി. 9നാണ് തലശ്ശേരിയില്‍ മഅ്ദനിയുടെ മകന്റെ വിവാഹം. വന്‍ പോലിസ് സുരക്ഷയാണ് മഅ്ദനിക്കായി നെടുംമ്പാശ്ശേരിയില്‍ ഒരുക്കിയത്. മഅ്ദനിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകളുമായി വിമാനത്താവളത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
കര്‍ണാടക പോലിസും കേരള പോസിസും മഅ്ദനിയെ അനുഗമിക്കുന്നുണ്ട്. ഒമ്പതാം തീയതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കണ്ണൂരിലേക്കു പോകും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2.20 യാത്ര പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് മഅ്ദനി യാത്ര തിരിച്ചത്. അസുഖ ബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് മഅ്ദനി കേരളത്തിലെത്തിയത്. സി ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും മഅ്ദനിയുടെ ബന്ധുവും പിഡിപി നേതാക്കളുമടക്കം ഏഴു പേര്‍ എയര്‍ ഏഷ്യാ വിമാനത്തിലും മറ്റ് 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗവുമാണ് എത്തിയത്.
വിചാരണത്തടവുകാരുടെ സുരക്ഷാചെലവ് സംബന്ധിച്ച് സുപ്രിംകോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമെന്ന് നെടുമ്പാശ്ശേരിയില്‍ വെച്ച് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്തു നിന്ന് ഇടപെട്ട കേരളത്തിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.