കീക്കൊഴൂര്‍-വയലത്തല എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ പള്ളിയോടം നീരണിഞ്ഞു

keekozhoor palliyodam

തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കാനും വള്ളസദ്യകളിലും ജലമേളകളിലും പങ്കെടുക്കാനുമായി കീക്കൊഴൂര്‍-വയലത്തല എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ഉടമസ്‌ഥതയിലുള്ള കീക്കൊഴൂര്‍ പള്ളിയോടം പമ്പാനദിയില്‍ നീരണിഞ്ഞു. വള്ളപ്പാട്ടിന്റേയും ശ്രീപത്മനാഭ സ്‌തുതികളുടേയും വായ്‌ക്കുരവയുടേയും അകമ്പടിയോടെ നിരവധി തുഴച്ചില്‍ക്കാരും നാട്ടുകാരും പങ്കെടുത്തായിരുന്നു നീരണിയല്‍ ചടങ്ങു നടന്നത്‌. ഇതോടനുബന്ധിച്ച്‌ പള്ളിയോടപ്പുരയില്‍ നിന്നും കടവിലേക്ക്‌ എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ ചെലവിട്ടു നിര്‍മ്മിച്ച റാമ്പിന്റെ ഉദ്‌ഘാടനം രാജു ഏബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്തു വൈസ്‌പ്രസിഡന്റ്‌ വി.പി. ഗോപി, വാര്‍ഡ്‌ മെമ്പര്‍ മേരിതോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.