Friday, April 26, 2024
HomeCrimeഉന്നവ് പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ഉന്നവ് പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

ഉന്നവ് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നെന്ന് ദില്ലി ഏയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷലായതിനെ തുടര്‍ന്ന് സുപ്രിംകോടതി നിര്‌ദേശിച്ചതോടെയാണ് പെൺകുട്ടിയെ ഇന്നലെ രാത്രിയോടെ ദില്ലി എയിംസിലേക്ക് മാറ്റിയത്.ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തിറക്കിയത്.

പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നെന്നും രക്തസമ്മര്‍ദം സാധാരണ ഗതിയിലേക്കെതിക്കാന്‍ സാധിച്ചിട്ടിലിന്നും മെഡിക്കല്‍ ബുള്ളെട്ടിനില്‍ പറയുന്നു. പെൺകുട്ടിയുടെ അഭിഭാഷകനെയും ദില്ലിയിലേക്ക് മാറ്റി.ജൂലൈ 30നാണ്​ പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക്​ ഇടിച്ചത്​. ഇരയുടെ അമ്മായിമാരടക്കം രണ്ടു​േപർ സംഭവസ്ഥലത്ത്​ മരിച്ചിരുന്നു. പെൺകുട്ടിക്ക്​ പു​റമേ, അഭിഭാഷകനും ഗുരുതരാവസ്ഥയിലാണ്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments