ഡിസംബര്‍ 5 മുതല്‍ 2019 ജനുവരി 5 വരെ ജാഗ്രതാ ദിനങ്ങൾ ; 24 മണിക്കൂറും എക്‌സൈസ് കണ്‍ട്രോള്‍ റൂം

drugs

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 2018 ഡിസംബര്‍ 5 മുതല്‍ 2019 ജനുവരി 5 വരെ ജാഗ്രതാ ദിനങ്ങളായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കൂടാതെ ജില്ലയിലെ രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്‌ട്രൈക്കിംഗ്‌ഫോഴ്‌സ് പ്രത്യേകമായി രൂപീകരിച്ചു. ഇതിലൂടെ പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും, റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ മദ്യ ഉല്പാദന വിപണനകേന്ദ്രങ്ങളിലും, വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യൂ എന്നീ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകളും ആരംഭിച്ചു. രാത്രികാലങ്ങളില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വാഹന പരിശോധനകള്‍ക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതകളെല്ലാം തന്നെ എക്‌സൈസ് ഫോഴ്‌സിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസ്സായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരിവസ്തുക്കളുടെ വില്‍പ്പന എന്നിവ കര്‍ശനമായി തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട – 04682222873

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്

ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, പത്തനംതിട്ട -9400069473

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട -9400069466

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അടൂര്‍ – 9400069464

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റാന്നി -9400069468

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മല്ലപ്പള്ളി – 9400069470

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവല്ല – 9400069472

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, പത്തനംതിട്ട -9400069476

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍,എക്‌സൈസ് റേഞ്ച് ഓഫീസ്, കോന്നി -9400069477

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍,എക്‌സൈസ് റേഞ്ച് ഓഫീസ്, റാന്നി -9400069478

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍,എക്‌സൈസ് റേഞ്ച്ഓഫീസ്, ചിറ്റാര്‍ -9400069479

എക്‌സൈസ് റേഞ്ച് ഓഫീസ്, അടൂര്‍ -9400069475

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, മല്ലപ്പള്ളി -9400069480

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, തിരുവല്ല -9400069481

അസി.എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട – 9496002863

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പത്തനംതിട്ട -9447178055