സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്ക് വധശിക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്യും. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ നിയമോപദേശമനുസരിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നത് . മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശവും കേസിലെ വസ്തുതകളും തമ്മില്‍ കൂട്ടിച്ചേര്‍ക്കരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ഗോവിന്ദച്ചാമി ബലാല്‍സംഗം ചെയ്തുവെന്ന് കോടതി തന്നെ പറയുമ്പോൾ കൊലക്കുറ്റത്തില്‍ നിന്നു മാത്രം ഗോവിന്ദച്ചാമിയെ എങ്ങനെ ഒഴിച്ച് നിര്‍ത്താനാകും എന്ന് തിരുത്തല്‍ ഹര്‍ജിയില്‍ സർക്കാർ ചോദിക്കുന്നു.