റോഡ് സുരക്ഷാ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 9 ന്

റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്‍പതിന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി, ഐ.ജി മനോജ് എബ്രഹാം, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആനന്ദകൃഷ്ണന്‍, ക,ണ്‍സിലര്‍മാരായ ഐഷാ ബേക്കര്‍, പാളയം രാജന്‍, നാട്പാക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ജനുവരി ഒന്‍പതുമുതല്‍ 15 വരെയാണ് ദേശീയ റോഡ് സുരക്ഷാ വാരമായി ആഘോഷിക്കുന്നത്.