തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചയ്യുന്നതിനെതിരെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ ശക്തമാക്കി. ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിങ് പ്രസിഡൻറായ എം.കെ സ്റ്റാലിൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കാണും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് സ്റ്റാലിൻ സമയം തേടി. കൂടാതെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും സ്റ്റാലിൻ കാണുന്നുണ്ട്.
ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അടുത്തയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി കർണാടകയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെ വിധിയുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. ഇത് തമിഴ്നാട്ടിൽ ഭരണസ്തംഭനത്തിന് വഴിവെക്കും.
അതിനിടെ ചൊവ്വാഴ്ച രാവിലെ മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെ ഗവര്‍ണര്‍ യാത്ര തമിഴ്നാട് യാത്ര മാറ്റി മുംബൈക്ക് പോയി. തമിഴ്നാടിന്‍െറ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ അറ്റോർണി ജനറലിനോട് നിയമോപദേശം തേടി. അണ്ണാ ഡി.എം.കെയെ വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്‍െറ ഭാഗമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നാണ് പറയുന്നത്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. കോണ്‍ഗ്രസിന്‍െറ ദേശീയ നേതാക്കളുമായി നടരാജന് അടുത്ത ബന്ധമുണ്ട്. ഇത് മുന്നില്‍കണ്ടാണ് കേന്ദ്രനീക്കം.
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഡി.എം.കെ പുറത്താക്കിയ എം.പി ശശികല പുഷ്പയും രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് പ്രധാനമന്ത്രി ശശികല പുഷ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനും കത്തയച്ചിട്ടുണ്ട്.
പാര്‍ട്ടിക്കു വേണ്ടി അടിസ്ഥാനപരമായി ഒന്നും ചെയ്യാത്തയാളെയാണ് മുഖ്യമന്ത്രിയാക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപിച്ച് നേരത്തേ പുഷ്പ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമീഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു.