പരിശുദ്ധ ഏലിയാസ് തൃദീയൻ പാത്രിയർക്കിസ് ബാവായുടെ ദുക്‌റോന പെരുന്നാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് അഭിവന്ദ്യ ഗീവറുഗീസ് മാർ അത്താനാസിയോസ് , അഭിവന്ദ്യ മാത്യൂസ് മാര്‍ തെവോദോസിയോസ്, അഭി. കുറിയാക്കോസ് മാർ ഗ്രോഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് നിർവഹിച്ചു.
ദയറാ കത്തീഡ്രലിൽ വിശുദ്ധ കുർബാനയെ തുടർന്നാണ് കൊടിയേറ്റ് നടന്നതു. ഫെബ്രുവരി 10 നാണു മഞ്ഞിനിക്കര തീർത്ഥാടക സംഗമം. വടക്കൻ മേഖലയിൽ നിന്നുള്ള കൽനട യാത്ര ആരംഭിച്ചു. തീർത്ഥാടക സംഘങ്ങൾക്ക് പരിശുദ്ധ പാത്രിയർക്കിസ് പ്രതിനിധിയും വിദേശ തീർത്ഥാടകരും പങ്കെടുക്കും. 10 , 11 തീയതികളിലാണ് പിറന്നാളാഘോഷങ്ങൾ. 7 നു യാക്കോബായ സുറിയാനി സഭ കൊല്ലം രൂപത മെത്രാപ്പോലിത്ത മാത്യൂസ് മാർ തിയഡോഷ്യസ് യോഗം ഉദ്ഘാടനം ചെയ്യും. പ്രകൃതി സൗഹൃദ അന്തരീക്ഷത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പെരുന്നാൾ ക്രമീകരണങ്ങൾ നടക്കുന്നത്.
,