Tuesday, April 23, 2024
Homeപ്രാദേശികംശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക

ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക

ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പകർത്തുക
ശാസ്ത്രപഠനത്തിന്‍റെ അന്വേഷണാത്മക രീതിയെ ക്‌ളാസ്സ്മുറികളിൽ പ്രവർത്തികമാക്കുന്നതിനും കുട്ടികളിൽ ശാസ്ത്ര പഠന താത്പര്യം വളർത്തുന്നതിനും സർവ്വശിക്ഷ അഭിയാൻ സംസ്ഥാനത്തെ എല്ലാ യു. പി. സ്‌കൂളുകളിലും ത്രിദിന ശാസ്ത്രോത്സവം സംഘടിപ്പിക്കും. റാന്നി ബ്ലോക്ക് തലത്തിൽ റാന്നി ബി. ആർ. സി. യുടെ നേതൃത്വത്തിൽ പഴവങ്ങാടി ഗവണ്മെന്റ് യു. പി. സ്‌കൂളിൽ ശാസ്ത്രോത്സവം എം. എൽ. എ. രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിൽ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബോബി എബ്രഹാം , . ഇ. എൻ. സലിം (എ. ഇ. ഓ), സ്‌കൂൾ ഹെഡ്മാസ്റ്റർ രാജ് മോഹൻ തമ്പി, ഫാ. ഡോ. ബെൻസി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽ സുരേഷ്, ആലിച്ചൻ ആറൊന്നിൽ, എന്നിവർ ആശംസകൾ നേർന്നു. നിത്യജീവിത സന്ദർഭങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്നതിനും ശാസ്തത്തിന്റെ രീതി പ്രയോജനപ്പെടുത്തി പ്രശ്നപരിഹാരം നടത്തുന്നതിനും വിവിധ കഴിവുകൾ വളർത്തുന്നതിനും ശാസ്ത്രോത്സവം സഹായകമാകും. കൂടാതെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളരണം എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments