Sunday, September 15, 2024
HomeKeralaസ്വവര്‍ഗരതിയെ നിയമവിധേയമാക്കാന്‍ ശ്രമിക്കരുത് കെസിബിസി പ്രൊലൈഫ് സമിതി

സ്വവര്‍ഗരതിയെ നിയമവിധേയമാക്കാന്‍ ശ്രമിക്കരുത് കെസിബിസി പ്രൊലൈഫ് സമിതി

സ്വവര്‍ഗരതിയെ നിയമവിധേയമാക്കാന്‍ ശ്രമിക്കരുത് കെസിബിസി പ്രൊലൈഫ് സമിതി
സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുവാന്‍ ധാര്‍മ്മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാദ്ധ്യമല്ലെന്നു കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അഭിപ്രായപ്പെട്ടു. സ്വവര്‍ഗലൈംഗികതയെ നിയമവിധേയമാക്കണമെന്ന്, രാജ്യത്തെ ഉത്തരവാദിത്തപ്പെട്ടതും സംസ്ഥാനഭരണത്തിനു ചുക്കാന്‍ പിടിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടുവെന്ന കാഴ്ചപ്പാടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരവകരമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണോ ഈ നിഗമനത്തിലേക്ക് ധാര്‍മ്മികചിന്തകള്‍ക്കു പ്രാധാന്യം നല്‍കേണ്ട യുവജനപ്രസ്ഥാനം എത്തിയതെന്നു സംശയമുണ്ടെന്നും സംസ്ഥാനസമ്മേളനം വിലയിരുത്തി. രാഷ്ട്രത്തിന്റെ അടിസ്ഥാനഘടകമായ കുടുംബത്തിന്റെ നിലനില്പ്പിന് പുരുഷനും സ്ത്രീയും വിവാഹത്തിലൂടെ ആരംഭിക്കുന്ന ജീവിതത്തിലൂന്നിയുള്ള സംവിധാനത്തില്‍ വലിയ പ്രസക്തിയുണ്ട്. ലൈംഗികത കേവലം മനുഷ്യന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നത് സമൂഹത്തെ വലിയ അരാജകത്വത്തിലേക്കും മൂല്യച്യുതിയിലേക്കും നയിക്കും. ഭിന്നലിംഗക്കാരുടെ ന്യായമായ ആവശ്യങ്ങളും സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളും ഒരുപോലെ കാണുന്നതും വ്യാഖ്യാനിക്കുന്നതും ഉചിതമല്ല.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ . ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി, യുകേഷ്് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സാലു എബ്രാഹം, സെലസ്റ്റിന്‍ ജോണ്‍, റോണ റിബെയ്‌റോ, മാര്‍ട്ടന്‍ ന്യൂനസ് എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments