പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്‍റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്. “ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണ്. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്‍റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.” രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബിജെപിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
10 മിനുട്ട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
RELATED ARTICLES