Wednesday, November 6, 2024
HomeKeralaസംസ്ഥാനത്തെ പൂര്‍ണമായും ഫിലമെന്റ്, മെര്‍ക്കുറി രഹിതമാക്കുമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്തെ പൂര്‍ണമായും ഫിലമെന്റ്, മെര്‍ക്കുറി രഹിതമാക്കുമെന്ന് വൈദ്യുതി മന്ത്രി

ഫിലമന്റ് ബള്‍ബുകള്‍ക്കും ട്യൂബുകള്‍ക്കും പകരം എല്‍. ഇ. ഡി ബള്‍ബുകള്‍ നല്‍കി സംസ്ഥാനത്തെ പൂര്‍ണമായും ഫിലമെന്റ്, മെര്‍ക്കുറിരഹിതമാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. ഫിലമെന്റ് രഹിത കേരളം പദ്ധതി രജിസ്‌ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്‌സ് ശ്രുതിഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം ഉപയോഗം കുറച്ച്‌ ലാഭിക്കാനുമാകണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി സാധിക്കും. 1000 മൊഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീടുകളുടെ മുകളിലും ജലസംഭരണികളില്‍ ഒഴുകുന്ന സോളാര്‍ പ്ലാന്റും സ്ഥാപിച്ച്‌ വൈദ്യുതി ഉല്പാദിപ്പിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസിനു സമീപം ഭൂഗര്‍ഭ പവര്‍ഹൗസും സ്ഥാപിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ക്കൊപ്പം സോളാര്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വൈദ്യുതി രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു.പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏകദേശം 125 മെഗാവാട്ട് വൈദ്യുതി ഉപഭോഗം വൈകുന്നേരങ്ങളില്‍ കുറയുമെന്നാണ് കരുതുന്നത്. കിഫ്ബി മുഖേന ഏകദേശം 750 കോടി രൂപയാണ് പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കെ. എസ്. ഇ. ബിയുടെ എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നിര്‍വഹണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments