വിമാനയാത്രയ്ക്ക് ആധാര്‍; പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

adhar

വിമാനയാത്രയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കി പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കാന്‍ ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. വിമാനകമ്പനികള്‍, എയര്‍പോര്‍ട്ട് മേധാവികള്‍ എന്നിവരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയവും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. മെയ് ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിപ്രോയുടെ നീക്കം.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ തിരിച്ചറിയാന്‍ ബയോമെട്രിക്ക് സംവിധാനം ഉപയോഗപ്പെടുത്തും. ഇതുവഴി യാത്രക്കായുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനുള്ള സമയം ലാഭിക്കാമെന്നാണ് കണക്ക്കൂട്ടല്‍.
നിലവില്‍ വിമാനയാത്ര നടത്തുമ്പോള്‍ യാത്രാടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖകളിലൊന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണം.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കുന്നത് വഴി, വിമാനത്താവളത്തില്‍ ചെക്കിന്‍ ചെയ്യുമ്പോള്‍ ബയോമെട്രിക്ക് സംവിധാനത്തില്‍ വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി.