യുഎസിലെ ഏറ്റവും ഉയരംകൂടിയ പാലത്തിൽനിന്നും സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വീണ യുവതി അദ്ഭുതകരമായി രക്ഷപെട്ടു. കാലിഫോർണിയയിലെ അൽബേണിനു സമീപം ഫോറസ്റ്റ്ഹിൽ ബ്രിഡ്ജിലായിരുന്നു സംഭവം. സാക്രമെന്റോ സ്വദേശിനിയായ യുവതിയാണ് പാലത്തിൽനിന്നും വീണത്.
60 അടിയോളം ഉയരത്തിൽനിന്നാണ് യുവതി താഴേക്ക് പതിച്ചത്. ഇവർ പരിക്കുകളോട് രക്ഷപെട്ടു. വീഴ്ചയിൽ അബോധാവസ്ഥയിലായ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഒടിഞ്ഞതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നു. ഇവർ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പാലത്തിന്റെ ബീമിൽ കയറിനിന്ന് ചിത്രം എടുക്കാൻ ശ്രമിച്ചതാണ് വീഴാൻ കാരണമായത്. കാനിയൻ നദിക്കുകുറുകെയുള്ള പാലമാണ് ഫോറസ്റ്റ്ഹിൽ ബ്രിഡ്ജ്. സംഭവത്തിനു ശേഷം ഫോറസ്റ്റ്ഹിൽ ബ്രിഡ്ജ് അടച്ചതായി അധികൃതർ അറിയിച്ചു.