ചാനൽ പ്രവർത്തകർക്കു നേരെ കൈയേറ്റ ശ്രമം

A K Shaheendran

എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് വിവാദ കേസിൽ അറസ്റ്റിലായ ചാനൽ സിഇഒ ഉൾപ്പടെ രണ്ടു മാധ്യമപ്രവർത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡീഷൽ കസ്റ്റഡിയിലായിരുന്ന സിഇഒ അജിത്ത് കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവരെ വഞ്ചിയൂർ കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എന്നിവരെ കസ്റ്റഡി ആവശ്യമുന്നയിച്ച് അന്വേഷണ സംഘം സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമം. ചാനൽ സിഇഒ അജിത് കുമാർ, മാധ്യമപ്രവർത്തകൻ ജയചന്ദ്രൻ എന്നിവർക്ക് നേരെയാണ് കോടതി മുറിക്കുള്ളിൽ വച്ച് ഒരു സംഘം അഭിഭാഷകർ കൈയേറ്റത്തിന് ശ്രമിച്ചത്.

ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇരുവരെയും കേസ് അന്വേഷണത്തിനായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയപ്പോൾ വൈദ്യപരിശോധന നടത്തി റിപ്പോർട്ടുമായി എത്താൻ കോടതി നിർദേശിച്ചു. പ്രതികളായ ഇരുവരെയും വൈദ്യപരിശോധനക്കായി കോടതിയിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടുവരവെയാണ് സംഭവം നടന്നത്.