Thursday, May 2, 2024
HomeKeralaസർക്കാറിന് കനത്ത തിരിച്ചടി;ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല

സർക്കാറിന് കനത്ത തിരിച്ചടി;ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബില്ലിൽ ഗവർണർ ഒപ്പുവെച്ചില്ല

2016-17ലെ ​ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ അ​ട്ടി​മ​റി​ച്ച പ്ര​വേ​ശ​നം ക്ര​മീ​​ക​രി​ക്കാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ ഗവർണർ പി. ​സ​ദാ​ശി​വം ഒപ്പുവെച്ചില്ല. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഗവർണറുടെ നടപടി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന്​ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. തുടർന്നാണ് സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്​​റ്റി​സു കൂ​ടി​യാ​യ ഗ​വ​ര്‍ണ​ര്‍ പി. ​സ​ദാ​ശി​വം ബിൽ തള്ളിയത്.ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. സുപ്രിംകോടതിയിൽ നിന്നുണ്ടായ തിരിച്ചടിക്ക് പിറകേ ഗവർണറും ബിൽ നിരസിച്ചത് സർക്കാറിന് കനത്ത തിരിച്ചടിയായി. ഗവർണർ ഒപ്പിടാത്ത പക്ഷം നാളെ ബിൽ അസാധുവാക്കും. നേ​ര​ത്തേ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ഒാ​ർ​ഡി​ന​ൻ​സാ​ണ്​ ഇ​േ​പ്പാ​ൾ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലാ​യി ഗ​വ​ർ​ണ​റു​ടെ മു​ന്നി​ൽ എ​ത്തിയത്. നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലി​ന്​ ഗ​വ​ര്‍ണ​ര്‍ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ​യാ​ണ് നി​യ​മ പ്രാ​ബ​ല്യം ല​ഭി​ക്കു​ക. ഗ​വ​ര്‍ണ​ര്‍ അം​ഗീ​ക​രി​ച്ചു​ന​ൽ​കി​യാ​ലും  ഈ ​ബി​ല്ലി​​​​​​െൻറ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സാ​ധു​ത  മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന​റി​യി​ച്ചി​രുന്നു.സു​പ്രീം​കോ​ട​തി​യി​ല്‍നി​ന്ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും ബി​ല്ലു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നായിരുന്നു സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം. ബി​ല്‍ ഗ​വ​ര്‍ണ​ര്‍ക്ക് അ​യ​ക്കു​ന്ന​തി​നു​മു​ന്നോ​ടി​യാ​യി അ​ന്തി​മ പ​രി​ശോ​ധ​ന​ക്ക്​ നി​യ​മ​വ​കു​പ്പി​ന് കൈ​മാ​റി​യിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച ഓ​ര്‍ഡി​ന​ന്‍സ് നേ​ര​ത്തേ ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്ന​പ്പോ​ള്‍ ചി​ല​കാ​ര്യ​ങ്ങ​ളി​ല്‍ ഗ​വ​ര്‍ണ​ര്‍ വ്യ​ക്ത​ത തേ​ടി​യി​രു​ന്നു. ജ​സ്​​റ്റി​സ്​ ജ​യിം​സ് ക​മ്മി​റ്റി​യും ഹൈ​കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച മു​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നും നോ​ക്കാ​തെ​യാ​യി​രു​ന്നു ഓ​ര്‍ഡി​ന​ന്‍സ്. ഓ​ര്‍ഡി​ന​ന്‍സ് സു​പ്രീം​കോ​ട​തി സ്‌​റ്റേ  ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച സു​പ്രീം​കോ​ട​തി​യു​ടെ മു​ന്‍ ഉ​ത്ത​ര​വു​ക​ള്‍ക്കും പ്രാ​ബ​ല്യ​മു​ണ്ടാ​കും. ഇ​തോ​ടെ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. ഓ​ര്‍ഡി​ന​ന്‍സി​ന് നീ​ക്കം തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഭ​ര​ണ-​പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​താ​ണ്ട് എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ളും കോ​ള​ജു​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ​നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.  വി​ദ്യാ​ര്‍ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ പോ​ലും എ​തി​ര്‍പ്പ​റി​യി​ച്ചി​രു​ന്നി​ല്ല. തു​ട​ക്കം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ത​ട​ക്കം ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രി​ല്‍ പ​ല​രും  സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി​​നെ​തി​രാ​യി​രു​ന്നു.പ്ര​വേ​ശ​ന​ത്തി​ന്  കോ​ള​ജു​ക​ള്‍ കോ​ഴ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഉ​യ​ര്‍ന്ന റാ​ങ്ക് മാ​ന​ദ​ണ്ഡ​മാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തി​ല്‍  പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി. ​ശ്രീ​നി​വാ​സ് റി​പ്പോ​ര്‍ട്ട് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് റാ​ങ്ക് പ​രി​ശോ​ധി​ച്ച് അ​ദ്ദേ​ഹം റി​പ്പോ​ര്‍ട്ട് ന​ൽ​കി​യെ​ങ്കി​ലും അ​തു സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ഭി​ന്ന​ത​യെ​ത്തു​ട​ര്‍ന്നാ​ണ് ബി. ​ശ്രീ​നി​വാ​സ് കേ​ന്ദ്ര​സ​ര്‍വി​സി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത് പോ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments