Friday, December 6, 2024
HomeKeralaമൂ​ന്നാ​റി​ൽ ഭൂ​മി കൈ​യേ​റി​യ​വ​രുടെ പ്രാ​ഥ​മി​ക പ​ട്ടി​ക ത​യാ​റാ​ക്കി

മൂ​ന്നാ​റി​ൽ ഭൂ​മി കൈ​യേ​റി​യ​വ​രുടെ പ്രാ​ഥ​മി​ക പ​ട്ടി​ക ത​യാ​റാ​ക്കി

മൂ​ന്നാ​റി​ൽ ഭൂ​മി കൈ​യേ​റി​യ​വ​രുടെ പ്രാ​ഥ​മി​ക പ​ട്ടി​ക സ​ർ​ക്കാ​റി​ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി ജി​ല്ല ക​ല​ക്​​ട​ർ ജി.​ആ​ർ. ഗോ​കു​ൽ, ദേ​വി​കു​ളം സ​ബ്​ ക​ല​ക്​​ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​. ഒ​ഴി​പ്പി​ക്ക​ൽ പ​ട്ടി​ക​യി​ൽ വ​ൻ​കി​ട​ക്കാരുടെ എണ്ണം 154. മു​​ഖ്യ​​മ​​ന്ത്രി​​ക്കും റ​​വ​​ന്യൂ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​ക്കും റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പിച്ചു.

റ​വ​ന്യൂ, വ​നം, വൈ​ദ്യു​തി, ആ​രോ​ഗ്യ-, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടേ​തു​മ​ട​ക്കം ഭൂ​മി​യാ​ണ്​ പ്ര​ധാ​ന​മാ​യും കൈ​യേ​റി​യ​ത്. ഇ​തി​ൽ മു​ഖ്യ കൈ​യേ​റ്റം സ്​​പി​രി​റ്റ്​ ഇ​ൻ ജീ​സ​സ് ഗ്രൂപ്പിന്റേതാണ്. പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ 50 ഏ​ക്ക​റി​ന​ടു​ത്ത്​ സ്​​ഥ​ല​മാ​ണ്​ ടോം ​സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശ്​ സ്​​ഥാ​പി​ച്ച്​ കൈ​യേ​റി​യ​ത്.

മ​ന്ത്രി എം.​എം. മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ എം.​എം. ലം​ബോ​ദ​ര​​െൻറ മ​ക​ൻ ലി​ജീ​ഷ്, സം​സ്​​ഥാ​ന​ത്തെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​ൻറ സ​ഹോ​ദ​ര​ൻ, സി.​പി.​എം നേ​താ​വ്​ ആ​ൽ​ബി​ൻ എ​ന്നി​വ​ര​ട​ക്കം പ​ട്ടി​ക​യി​ലു​ണ്ട്. ഏ​ഴ​ര​യേ​ക്ക​റാ​ണ്​ ലി​ജീ​ഷി​​ൻറ പേ​രി​ലു​ള്ള​ത്. ആ​ന​വി​ര​ട്ടി​യി​ൽ ലൂ​ക്ക്​ സ്​​റ്റീ​ഫ​ൻ 40​ ഏ​ക്ക​ർ കൈ​യേ​റി​യ​താ​യാ​ണ്​ പ​ട്ടി​ക​യി​ൽ പ​റ​യു​ന്ന​ത്. ചി​ന്ന​ക്ക​നാ​ലി​ലാ​ണ്​ ആ​ൽ​ബി​​ൻറ കൈ​യേ​റ്റ​ഭൂ​മി. ആ​രു​ടേ​തെ​ന്ന്​ വ്യ​ക്​​ത​മാ​കാ​ത്ത നൂ​റ് ​പ്ലോ​ട്ടു​ക​ളി​ലെ കൈ​യേ​റ്റം വേ​റെ​യും ക​ണ്ടെ​ത്തി. പു​റ​മെ മു​ന്നൂ​റി​ന​ടു​ത്ത്​ കൈ​യേ​റ്റം മൂ​ന്നാ​റി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 254 പേ​ർ​ക്കെ​തി​രെ ഭൂ​മി കൈ​യേ​റി​യ​തി​ന്​ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു.

അ​തേ​സ​മ​യം, വ്യാ​ജ പ​ട്ട​യ​​​ഭൂ​മി​െ​യ​ന്ന്​ റ​വ​ന്യൂ​മ​ന്ത്രി​ത​​ന്നെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ എം.​എ​ൽ.​എ​യു​ടെ പേ​ര്​ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ ഇ​ല്ല. വി​ശ​ദ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​ൻ​കി​ട കൈ​യേ​റ്റം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട വ​ട്ട​വ​ട, കൊ​ട്ട​ക്കാ​മ്പൂ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ ക​ണ​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യി​ല്ല.

കൈ​​യേ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് വി​​ല്ലേ​​ജ് ത​​ല​​ത്തി​​ൽ ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ട് ക​​ല​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പൂ​​ർ​​ണ​​രൂ​​പം ന​​ൽ​​കി​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​റി​ന്​ കൈ​മാ​റി​യ​ത്. ചെ​​റു​​കി​​ട കൈ​​യേ​​റ്റ​​ത്തെ​​ക്കു​​റി​​ച്ച് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​ക​​ണ​​മെ​​ന്ന് റ​​വ​​ന്യൂ വ​​കു​​പ്പി​​ന് മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് 10 സെനറ്റ് വ​​രെ​​യു​​ള്ള കൈ​​യേ​​റ്റ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments