കേരള കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ.എം. മാണി

K M Mani

കേരള കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് ചെയർമാൻ കെ.എം. മാണി. ഒറ്റപ്പെട്ട സംഭവത്തെ മൊത്തത്തിലുള്ളതായി ചിത്രീകരിക്കാൻ സാധിക്കില്ല. തിങ്കളാഴ്ചത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തര്‍ക്ക വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പാർട്ടിയെ ഭിന്നിപ്പിക്കാൻ ആർക്കും സാധിക്കില്ല. എൽ.ഡി.എഫിലേക്ക് പോകുന്നതിനു മുമ്പുള്ള നീക്കമാണ് കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്നതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി.